ധോണിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണിയ്ക്ക് പിന്നാലെ വിജയ് സേതുപതിയുടെ മകള്‍ക്കും ബലാത്സംഗഭീഷണി,മകളുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിയ്ക്കുന്നു
ചെന്നൈ; പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് പിന്‍വാങ്ങിയ നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കു നേരെ ബലാത്സംഗ ഭീഷണി, ഞെട്ടിത്തരിച്ച് സിനിമാ ലോകം.
വിവാദമായതിനെ തുടർന്ന് ചിത്രത്തില്‍നിന്നു പിന്‍മാറുന്നതായി സൂചിപ്പിച്ച് ഇട്ട ട്വിറ്റര്‍ സന്ദേശത്തിലാണ് ട്രോളിന്റെ രൂപത്തില്‍ ബലാത്സംഗ ഭീഷണി വന്നിരിയ്ക്കുന്നത്, ഇതിനെത്തുടര്‍ന്ന് വിജയ് സേതുപതി പൊലീസില്‍ പരാതി നൽകിയിരിയ്ക്കുകയാണ്.
കൃത്യമായി ലങ്കന്‍ തമിഴ് വംശജരുടെ വേദന വിജയ് സേതുപതിയെ അറിയിക്കും എന്ന മുന്നറിയിപ്പോടെയാണ് ബലാത്സംഗ ഭീഷണിയുള്ള ട്രോള്‍, വ്യാജ അക്കൗണ്ടില്‍നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ്.
നടന്റെ പ്രായപൂര്‍ത്തിയാവാത്ത മകളുടെ ചിത്രം ട്വീറ്ററിലൂടെ പ്രചരിപ്പിക്കുന്നതായും വിജയ് സേതുപതി പരാതിയില്‍ പറയുന്നു, പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.