മരക്കാരെ കാണാന്‍ വിജയ് സേതുപതി; കെട്ടിപ്പിടിച്ച് മോഹൻലാൽ; വിഡിയോ
മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ സിനിമയുടെ സെറ്റിലെത്തി മക്കൾ സെൽവൻ വിജയ് സേതുപതിയും. മുൻപ് തല അജിത്തും െലാക്കേഷനിലെത്തിയ വിഡിയോ പുറത്തുവന്നിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്നതും കാണാം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏകദേശം 100 കോടി ചിലവിട്ടാണ് നിര്‍മിച്ചത്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആണ് നിര്‍മാണം. ഡിസംബർ രണ്ടിനാണ് ‘മരക്കാർ’ തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.