വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; നിയമനടപടിക്ക് നീക്കം

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തിട്ടുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്നും ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു.

അതേസമയം, വിജയ് പി. നായര്‍ വീഡിയോകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങിയിട്ടുണ്ട്. വിജയ് പി.നായര്‍ക്കു റജിസ്‌ട്രേഷനില്ല. നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടന അറിയിച്ചു.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ വീഡിയോകളുടെ വിശ്വാസ്യത കൂട്ടാനായി പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് വിജയ്. പി. നായര്‍ പറയുന്നത്. പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News