23.9 C
Kottayam
Tuesday, May 21, 2024

തിരുവനന്തപുരത്ത് 853 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു,6 മരണങ്ങൾ

Must read

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(27 സെപ്റ്റംബര്‍) 853 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 651 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ആറുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ആറുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍(87), മരിയപുരം സ്വദേശിനി ധനുജ(90), വിതുര സ്വദേശി ശശിധരന്‍ പിള്ള(64), കോരാണി സ്വദേശി രാജപ്പന്‍(65), തിരുമല സ്വദേശി രവീന്ദ്രന്‍(73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ്(37)എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 349 പേര്‍ സ്ത്രീകളും 504 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 88 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,454 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,051 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,742 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,928 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 434 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 170 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 44 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,001 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week