EntertainmentNews
വിജയിയെ അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യല്‍ 17 മണിക്കൂര്‍ പിന്നിട്ടു
ചെന്നൈ: തമിഴ് നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് 17 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ താരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടന്‍ വിജയിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സംഭവ സമയത്ത് വീട്ടിലില്ലാതിരുന്നതിനാല്‍ താരത്തെ സംഘം ഫോണിലൂടെ ചോദ്യം ചെയ്തിരുന്നുവെന്നാണ് ഇന്നലെ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ 17 മണിക്കൂറായി വിജയിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
‘ബിഗില്‍’ സിനിമയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നേരത്തെ ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളുടേയും സംവിധായകന്റേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News