InternationalNews
ജനിച്ച് 30 മണിക്കൂര്‍ പിന്നിട്ട നവജാതശിശുവിന് കൊറോണ സ്ഥിരീകരിച്ചു
ബെയ്ജിംഗ്: വുവാനില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂര്‍ കഴിഞ്ഞാണു കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ നവജാതശിശു. പ്രസവത്തിനുമുമ്പു തന്നെ അമ്മയ്ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഗര്‍ഭകാലത്തോ, പ്രസവസമയത്തോ, പ്രസവശേഷമോ ആകാം അമ്മയില്‍നിന്ന് കുഞ്ഞിനു വൈറസ് പകര്‍ന്നിരിക്കുക എന്നാണു കരുതപ്പെടുന്നത്. നോവല്‍ കൊറോണ ബാധയാണു കുട്ടിയില്‍ സ്ഥിരീകരിച്ചത്. പ്രസവത്തിലൂടെ അമ്മയില്‍നിന്നു കുഞ്ഞിനു വൈറസ് പകരില്ലെന്നാണു കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ അമ്മ പ്രസവിച്ച കുഞ്ഞിനു കൊറോണ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News