കൊച്ചി :ബാലാത്സംഗ പരാതിയിൽ(rape case) നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും(whatsap caht( ചിത്രങ്ങളും (photos)വിജയ് ബാബു (vijay babu)ഹൈക്കോടതിക്ക് കൈമാറി . ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്.
പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണിത്.
ഏപ്രിൽ 14ന് നടി തനിക്കൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.വിഷുവിന് ഒന്നിച്ച് കണികാണമെന്ന ആവശ്യവുമായി ഫ്ലാറ്റിൽ തള്ളി. അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിനിടെ തനിക്കുവന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു.
ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി.”- എന്നൊക്കെയാണ് ഹൈക്കോടതിക്ക് നൽകിയ ഉപഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നത്.
പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 നു
താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു
അതിനിടെ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിൽക്കഴിയുന്ന നടൻ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരികെയെത്താനുളള യാത്രാ രേഖകൾ സമർപ്പിച്ചാലേ ഹർജി പരിഗണിക്കൂ എന്ന് സിംഗിൾ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. യാത്രാ രേഖകൾ ഹാജരാക്കിയ വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് കോടതിയെ അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ ഇരുപത്തിനാലിനകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്‍റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടരുകയാണ്.വിമാനമിറങ്ങിയാലുടൻ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ സിറ്റി പൊലീസ് പൂർത്തിയാക്കി.