30.6 C
Kottayam
Friday, June 19, 2026

യു.എസിലെ സ്‌കൂളിൽ വെടിവെപ്പ്: 18 വിദ്യാർഥികളടക്കം 21 പേർ മരിച്ചു

Must read

ടെക്സാസ്: അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളില്‍ 18-കാരൻ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി. 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ടെക്സാസ് റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. 18-കാരൻ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാര്‍ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.

സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ടെക്‌സാസിലെ സ്‌കൂളിലുണ്ടായത്. 20 വിദ്യാര്‍ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടതെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

Popular this week