26.4 C
Kottayam
Wednesday, June 17, 2026

തക്കാളി വില 100, ജയ അരിക്ക് 42,തീപിടിച്ച് അടുക്കള

Must read

തിരുവനന്തപുരം: സെഞ്ച്വറിയടിച്ച തക്കാളി വില അതേപടി തുടരുമ്പോള്‍, 34 രൂപ മുതല്‍ 38 വരെയായിരുന്ന ജയ അരിക്ക് ഇപ്പോള്‍ വില 39 രൂപ മുതല്‍ 42 വരെ.

ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങള്‍ക്ക് കൂടിയത് ഏഴ് രൂപ വരെ. 40 രൂപയായിരുന്ന ഒരു കിലോ പയറിന് ഇപ്പോള്‍ വില 80. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് വില 65. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് ഇപ്പോള്‍ 80.

കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് ഇപ്പോള്‍ 50. പൊതുവിപണിയില്‍ നിന്ന് 10 മുതല്‍ 40 രൂപ വരെ വില കുറച്ചാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വില്പന. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പിന് 156 സ്റ്റാളുകളേയുള്ളൂ. ഇതുകാരണം സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. കിലോയ്ക്ക് 32 -35 വരെയായിരുന്ന ഏത്തന് ഇപ്പോഴത്തെ പൊതുവിപണി വില 75-85 രൂപ. സവാള, ചെറിയ ഉള്ളി എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.

- Advertisement -

അതേസമയം ഹോര്‍ട്ടികോര്‍പ്പില്‍ തക്കാളിക്ക്- 87, മുരിങ്ങയ്ക്ക- 60, ബീന്‍സ്- 75, വെള്ളരി- 38, കത്തിരി- 45, ബീറ്റ്‌റൂട്ട്- 42, ഇഞ്ചി- 39 എന്നിങ്ങനെയാണ് വില. എന്നാല്‍ മഴകാരണം പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇടനിലക്കാരും ചില കച്ചവടക്കാരും വില അമിതമായി വര്‍ദ്ധിപ്പിക്കുന്നതായും ആരോപണമുണ്ട്.

- Advertisement -

അരി വരവ് നിലച്ചു.

അതേസമയം ആന്ധ്ര പ്രദേശില്‍ നിന്ന് വരവ് കുറഞ്ഞതോടെ ജയ അരി കിട്ടാത്ത സാഹചര്യമാണ്. കഴിഞ്ഞയാഴ്ച 33.50 രൂപയായിരുന്ന സുരേഖ അരിയ്ക്ക് ഈയാഴ്ചത്തെ വില 37. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില ഉയര്‍ന്നതിനൊപ്പമാണ് അരി വിലയും പിടിവിടുന്നത്.

പച്ചക്കറി വില

- Advertisement -

ഇനം………………………പൊതുവിപണി ………………………ഹോർട്ടികോർപ്പ് വില
അമര ………………………41………………………………………………36


വെണ്ട………………………65………………………………………………50


പാവയ്‌ക്ക………………..70………………………………………………62

പടവലം………………………55………………………………………………45


ബീൻസ്………………………82………………………………………………75


ചെറിയ നാരങ്ങ………..120……………………………………………..89
കാരറ്റ്…………………………65………………………………………………54
ഏത്തൻ………………………75……………………………………………..67

‘അ​മി​ത​ ​വി​ല​യു​ള്ള​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ഹോ​ർ​ട്ടി​കോ​ർ​പ്പ് ​മു​ഖേ​ന​ ​സം​ഭ​രി​ച്ച് ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​വി​പ​ണി​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്താ​ൻ​ ​കൃ​ഷി​ ​ഡ​യ​റ​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹാട്രിക്കോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മെസ്സി; അൾജീരിയക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ ഇതിഹാസം, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം ‘ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്റെ ടീം...

കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരെ അതിഗംഭീര ഹാട്രിക്കോടെ പുതിയ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര നിമിഷത്തിന് പിന്നാലെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി കളിക്കളത്തിൽ വികാരാധീനനായി. അമേരിക്കയിലെ കാൻസാസ് സിറ്റിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ...

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും...

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

Popular this week