28.2 C
Kottayam
Saturday, April 20, 2024

മീനാക്ഷി 4 കൊല്ലം മഞ്ജുവിനെ വിളിച്ചിട്ടില്ല,രാഹുല്‍ ഈശ്വര്‍ വളച്ചൊടിക്കുന്നു,രാഹുലും സിന്‍സിയും കൊമ്പുകോര്‍ത്തപ്പോള്‍

Must read

കൊച്ചി നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനരന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ കൊമ്പ് കോര്‍ത്ത് രാഹുല്‍ ഈശ്വറും സിന്‍സി അനിലും. കേസില്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയെ വലിച്ചഴക്കാനുള്ള ശ്രമം അടക്കം പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു സിന്‍സിയുടെ പ്രതികരണം. മീനാക്ഷി തന്നെ വിളിച്ചുവെന്ന് മഞ്ജു കോടതിയില്‍ പറയാനുണ്ടായ സാഹചര്യം വിശദീകരിച്ച് കൊണ്ടായിരുന്നു സിന്‍സിയുടെ മറുപടി. ഇരുവരും ചര്‍ച്ചയില്‍ പറഞ്ഞത്.

‘കേരളം വെള്ളരിക്കാപ്പട്ടണമാണോ? അതിജീവിത കമ്മ്യൂണിസ്റ്റുകാരിയോ ചെഗുവേരയുടെ മകളോ ആയിക്കോട്ടെ , അപ്പുറത്ത് നില്‍ക്കുന്ന ദിലീപിന് നീതി വേണ്ടേയെന്ന് രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ അല്ലാത്തവര്‍ക്കൊന്നും ഈ നാട്ടില്‍ നീതി വേണ്ടേ? അതിജീവിത ഇടതുപക്ഷക്കാരിയാണെങ്കില്‍ തന്നെ ഈ കേസില്‍ ദിലീപിനെ കുടുക്കണോ? കോടതിയേയും പൊതുസമൂഹത്തേയും പറ്റിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘കേസില്‍ ദൈവത്തിന്റെ കൈകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ആരൊക്കെ എന്തൊക്കെ കളിച്ചാലും കേസില്‍ ദിലീപ് രക്ഷപ്പെടുക തന്നെ ചെയ്യും. ഒരുപക്ഷേ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ചാല്‍ തന്നെ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ല. ദിലീപിനെ ശിക്ഷിച്ചാലേ കേസില്‍ നീതി കിട്ടൂ എന്ന് ചിന്തിക്കുന്നത് കഷ്ടമാണ്’.

ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയെ വരെ കേസില്‍ വലിച്ചിഴക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചതാണ്. മഞ്ജു വാര്യരോട് മകള്‍ മീനാക്ഷി സംസാരിച്ചത് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്ന്. എത്രകാലമെന്ന് പറഞ്ഞാണ് ദിലീപിന്റെ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത്’., എന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ മഞ്ജു വാര്യരെ നാല് വര്‍ഷത്തോളം മീനാക്ഷി വിളിച്ചിരുന്നില്ലെന്നും മഞ്ജുവിനെ വിചാരണ ചെയ്യുന്നതിന്റെ തലേദിവസമാണ് മീനാക്ഷി വിളിച്ചതെന്നും സിന്‍സി രാഹുലിന് മറുപടി നല്‍കി. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ ചോദ്യം ഉന്നയിച്ചാല്‍ മഞ്ജു വാര്യര്‍ പിന്നെ എന്ത് പറയണം. അച്‌നെതിരെ മൊഴി കൊടുക്കരുതെന്ന് മീനാക്ഷി പറഞ്ഞുവെന്നാണ് മഞ്ജു കോടതിയില്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് അറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറയുമെന്ന് മകളോട് പറഞ്ഞതായി മഞ്ജു വാര്യര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്, സിന്‍സി പറഞ്ഞു.

അമ്മയും മകളും തമ്മിലുള്ള സെന്റിമെന്‍സ് ഒന്നും ഇനി ഇവിടെ ഇറക്കേണ്ട കാര്യമില്ല. അതൊന്നും ഇവിടെ വിലപ്പോവില്ല.നീതിക്ക് വേണ്ടിയുള്ള അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിലാണ് നടി. അല്ലാതെ തൃക്കാക്കര തിരഞ്ഞെടുപ്പോ മറ്റൊരു രാഷ്ട്രീയ അജണ്ടയോ അതിജീവിതയ്ക്കില്ല. തുടരന്വേഷണത്തിനുള്ള സമയം ഈ മാസം 30 ന് അവസാനിക്കുന്നു എന്നതാണ് അതിജീവിതയുടെ ആശങ്ക, സിന്‍സി അനില്‍ വ്യക്തമാക്കി.

കള്ളക്കേസ് എന്നാണ് രാഹുല്‍ ഓരോ തവണയും ചര്‍ച്ചയില്‍ പറയുന്നത്. എന്നാല്‍ ഇത് വെറും കള്ളക്കേസ് ആണെന്ന് തെളിയിക്കാന്‍ രാഹുലിന് സാധിക്കുമോയെന്നും സിന്‍സി ചോദിച്ചു.ഇതിന് തനിക്ക് പറ്റും എന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി. ദിലീപ് നിരപരാധിയാണ്. കേസില്‍ അദ്ദേഹത്തെ കോടതി വെറുതേ വിടും. ഇതുവരെ അഞ്ചോളം ബെഞ്ചുകള്‍ കേസ് കേട്ടിട്ടുണ്ട്. ഇവരെല്ലാം ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും രാഹുല്‍ പറഞ്ഞു.

ഇതോടെ ഇതൊരു കള്ളക്കേസ് ആണെന്ന് എന്ത് അടിസ്ഥാനത്തിലാണ് രാഹുല്‍ പറയുന്നതെന്നായി സിന്‍സി അനില്‍. ദിലീപ് കേസില്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങളൊക്കെ പറയുന്ന അതേ അടിസ്ഥാനത്തില്‍ എന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. അതേസമയം ദിലീപ് കുറ്റക്കാരനല്ലെന്ന് പറയാന്‍ സമയമായിട്ടില്ലെന്നും വിചാരണ കഴിയുന്നത് വരെ അതിന് കാത്തിരിക്കൂവെന്നും സിന്‍സി മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week