33.4 C
Kottayam
Friday, April 26, 2024

കൈക്കൂലി വാങ്ങിയ ഡോക്ടറെ രക്ഷപ്പെടുത്താന്‍ ശ്രമം, വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോടതി

Must read

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി . അഴിമതിക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയ സര്‍ക്കാര്‍ ഡോക്ടറെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ പരാമര്‍ശം.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്റെ തുടര്‍ ചികിത്സാക്കായി അമ്മയില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് എല്ലു രോഗവിഭാഗത്തിലെ ഡോ.ജീവ് ജൂസ്റ്റസിനെ വിജിലന്‍സ് കൈയോടെ പിടികൂടിയത്. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലുണ്ടാകേണ്ട ഡോക്ടര്‍ വീട്ടില്‍ വച്ച് 4000 രൂപ വാങ്ങുമ്പോഴാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നു. ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് വരുത്തിതീക്കാനായി ഡ്യൂട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി.

അടൂര്‍ സര്‍ക്കാര്‍ ആസുപത്രിയിലെ ആര്‍.എം.ഒ ഡോ.നിഷാദ്, ജൂനിയര്‍ കണ്‍സള്‍ട്ടായി ഡോ.ധന്യ എന്നിവര്‍ ചേര്‍ന്നാണ് ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയതെന്നും വിജിലന്‍സ് കണ്ടെത്തി. കൈക്കൂലി കാരനായ ഡോക്ടര്‍ക്ക് ജാമ്യം ലഭിക്കാനും കേസ് അട്ടിമറിക്കാനുമായിരുന്നു രേഖകള്‍ കൃത്രിമം കാണിച്ചതെന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

കൈക്കൂലി വാങ്ങിയ ഡോക്ടക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പ്തല നടപടിയുമായിരുന്നു വിജിലന്‍സിന് ലഭിച്ച് നിയമപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ര്‍ സുധേഷ് കുമാറിന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കൈക്കൂലി വാങ്ങിയ ഡോക്ടറെ ഉള്‍പ്പെടെ കേസില്‍ നിന്നും ഒഴിവാക്കി വകുപ്പ്തല അന്വേഷണത്തിലൊതുക്കാനായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം.

അതായത് വിജിലന്‍സ് കൊടുത്തയച്ച അടയാളപ്പെടുത്തിയ നോട്ടു വാങ്ങിപ്പോള്‍ കൈയോടെ പിടികൂടിയ ഡോക്ടറെയും സഹായിച്ചവരെയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ നിര്‍ദ്ദേശം നല്‍കി.

ഡയറക്ടറുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ട്ടന് പിന്നിലുള്ള ഏതോ ശക്തിക്കുവേണ്ടി വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനും ഡയറക്ടറും അന്വേഷണ സംഘവും ശ്രമിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.അഴിമതിക്കാരെ സംരക്ഷിക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സി തന്നെ കൂട്ടു നില്‍ക്കുന്നതായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

നിയമോപദേശങ്ങളുണ്ടെങ്കിലും അതു മറികടന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഡയറക്ടക്കും സ്വന്തമായി തീരുമാനമെടുക്കാമെന്ന് മുന്‍ വിജിലന്‍സ് ഡയറ്ക്ടര്‍ അസ്താന സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് അഴിമതിക്കേസുകള്‍ അട്ടിമറിക്കാനിടയാക്കമെന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ റിപ്പോര്‍ട്ട് നല്‍കിയതും നിയമപദേശം അട്ടിമറിച്ചാണെന്നതും മറ്റൊരു വസ്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week