മകൾ മരിച്ച്‌ പത്താം നാൾ സിനിമ പ്രമോഷനെത്തി വിജയ് ആന്റണി

കൊച്ചി:മകൾ മീരയുടെ വിയോ​ഗത്തിന്റെ വേദനയ്ക്കിടയിലും പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി. മകൾ മരിച്ച് പത്താം നാളാണ് താരം പ്രമോഷന്റെ ഭാ​ഗമായ സം​ഘടിപ്പിച്ച അഭിമുഖങ്ങളിൽ പങ്കെടുത്തത്. നായകനായെത്തുന്ന ‘രത്തം’ എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് നടൻ എത്തിയത്.

രണ്ടാമത്തെ മകൾ ലാരയും താരത്തിന്റെ ഒപ്പമുണ്ടായിരുന്നു. അഭിമുഖങ്ങളിൽ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് വിജയ് ആന്റണി അധികം തുറന്ന് സംസാരിച്ചില്ല. പ്രമോഷനെത്തിയ താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചും പിന്തുണച്ചും എത്തുകയാണ് സിനിമാലോകം. താരത്തിന്റേത് ശരിയായ പ്രൊഫഷണലിസമാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞതൊന്നും താന്‍ മറക്കാറില്ലെന്നും കഴിഞ്ഞ അനുഭവങ്ങള്‍ മനസിനെയും ശരീരത്തെയും ശക്തമാക്കുമെന്നും ഒരു അഭിമുഖത്തിൽ വിജയ് ആന്റണി പറഞ്ഞു. തന്‍റെ നഷ്ടം സിനിമപോലെ നിരവധിയാളുകൾ ജോലിചെയ്യുന്ന പ്രസ്ഥാനത്തെ ബാധിക്കരുതെന്ന തീരുമാനത്തിന് കെെയടിക്കുകയാണ് ആളുകൾ. സി.എസ്. അമുദൻ സംവിധാനം ചെയ്യുന്ന ‘രത്തം’ ഒക്ടോബർ ആറിനാണ് തിയേറ്ററുകളിലെത്തുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

സെപ്റ്റംബർ 19-ന് രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനാറു വയസ്സുള്ള മീര പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. മാനസിക സമ്മര്‍ദം മീരയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് വിവരങ്ങൾ. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിജയ് ആന്റണിയുടെ മൂത്ത മകളാണ് മീര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News