തൃശൂർ: റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഷൊർണൂർ – എറണാകുളം മെമു, കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തിൽ പ്രധാനം ആയും മാറ്റം ഉള്ളത്.
പുതിയ സമയം അനുസരിച്ച് 06017 ഷൊർണൂർ – എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3. 30 ന് പകരം 4. 30 ന് ആണ് പുറപ്പെടുക.
20 ന് തൃശൂർ വിടുന്ന മെമു രാവിലെ 7. 07 ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തും. ഷൊർണൂർ – എറണാകുളം മെമുവിന്റെ സമയം മാറ്റാൻ യാത്രക്കാർ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.
വൈകീട്ട് മടക്ക യാത്രയ്ക്കുള്ള ബെംഗളൂരു എക്സ്പ്രസിന്റെ സമയത്തിലും മാറ്റം ഉണ്ട്. 17. 42 എറണാകുളം ടൗൺ വിടുന്ന 16525 കന്യാകുമാരി – ബംഗളുരു എക്‌സ്പ്രസ് 19.05ന് തൃശൂരിൽ എത്തും . നിലവിൽ 19. 37നാണ് ഈ വണ്ടി തൃശൂരിൽ എത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News