തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘം പോലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പോലീസ് ജീപ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് ദിവസം മുമ്പ് മോഷണക്കേസ് പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ആക്രമണം ഉണ്ടായത് ശാന്തിപുരം വണ്ടിത്തടത്ത് വച്ചായിരുന്നു. മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു.

മോഷണം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. പൊലീസിന്റെ നിഗമനം പ്രതികള്‍ക്ക് ലഹരിമരുന്നെത്തുന്ന ബാംഗ്ലൂരിലേക്ക് കടന്നതായാണ്.

അവധി ദിവസമായതിനാല്‍ ഇന്നലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനായിരുന്നില്ല. പ്രതികള്‍ തിരുവല്ലം എസ്ഐ യുടെ വയര്‍ലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News