ലൊക്കേഷനില്‍ ദോശ ചുടല്‍ മത്സരവുമായി ഐശ്വര്യ ലക്ഷ്മിയും സംഘവും

‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ദോശ ചുടല്‍ മത്സരവുമായി ഐശ്വര്യ ലക്ഷ്മിയും സംഘവും. തട്ടുകട പ്ലാന്‍സ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. വലിയ ദോശക്കല്ലില്‍ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ദോശ ചുട്ടു പഠിക്കുന്ന ഐശ്വര്യയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

ഐശ്വര്യയ്ക്ക് ദോശചുടലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്ന നിര്‍മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ടിനെയും വീഡിയോയില്‍ കാണാം. ”ഷൂട്ടിംഗ് വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ ദോശ ചുടല്‍ മത്സരം സംഘടിപ്പിച്ചു” എന്ന് വീഡിയോക്കിടെ ഐശ്വര്യ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News