24.2 C
Kottayam
Sunday, June 7, 2026

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയില്‍

Must read

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം.

വ്യോാമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ 10.45 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി രാജീവ്, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, എഡിജിപി വിജയ് സാഖറെ, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, സിറ്റി പോലിസ് കമ്മീഷണര്‍ സി നാഗരാജു, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ബി സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്.

- Advertisement -

ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുമുണ്ടായിരുന്നു. നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉപരാഷ്ട്രപതി പരിശോധിച്ചു. ഇന്നും നാളെയും കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 4ന് (ചൊവ്വ) രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week