28.9 C
Kottayam
Friday, May 3, 2024

വൈറൽ താരം ജനഹിതത്തിൽ വീണു

Must read

പത്തനംതിട്ട :ജില്ലാ പഞ്ചായത്തിലെ ഗ്ലാമർ പോരാട്ടമായി വിലയിരുത്തിയ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വിബിത ബാബു പരാജയപ്പെട്ടു.എൽ.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാർഥിയാണ് ആദ്യറൗണ്ടുകളിൽ മല്ലപ്പള്ളി ഡിവിഷനിൽ മുന്നിട്ടുനിന്നത്. പിന്നീട് എൽ.ഡി.എഫ്. സ്ഥാനാർഥി വ്യക്തമായി മുന്നേറ്റം തുടർന്ന് ഒന്നാമതെത്തി.സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week