പ്രചാരണത്തിനിടെ ‘അപ്രത്യക്ഷ’നായ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 295 വോട്ട്

കൊട്ടാരക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ ബി.ജെ.പി സ്ഥാനാര്‍ഥിക്കും കിട്ടിയത് 295 വോട്ട്. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി. അജീവ് കുമാറിനെ (സുന്ദരി)യാണ് പ്രചാരണം കൊഴുക്കുന്നതിനിടെ കാണാതായത്. ഇവിടെ 555 വോട്ടുകള്‍ നേടിയ സി.പി.എമ്മിന്റെ എം.സി രമണിക്ക് 555 വോട്ടുകളാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇവിടെ 55 വോട്ടുകളാണുള്ളത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രചാരണം നടത്തുന്നതിനിടെ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ഏഴിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചുദിവസം മുമ്പ് വരെ വീടുകള്‍ കയറി വോട്ടര്‍മാരെ കാണാനും പ്രചാരണത്തിനുമെല്ലാം സജീവമായിരുന്ന അജീവ് കുമാര്‍ പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു.

തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പ പ്രചാരണം അവസാനിച്ച ഏഴിനും ഇയാള്‍ എത്തിച്ചേരാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News