24.2 C
Kottayam
Sunday, June 7, 2026

‌‘ഡബിൾ ഡേറ്റ ഓഫർ’ അവതരിപ്പിച്ച് വിഐ

Must read

‘ഡബിൾ ഡേറ്റ ഓഫർ’ എന്ന പേരിൽ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ടെലികോം കമ്പനിയായ വോഡഫോൺ-ഐഡിയ (വിഐ). ഇന്ത്യയിൽ ആദ്യമായാണ് ഒരു ടെലികോം ഓപ്പറേറ്റർ ഉപയോക്താക്കൾക്കായി ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത പ്ലാനിലുള്ള പ്രതിദിന ഡാറ്റ ഇരട്ടിയായി ലഭിക്കും.

അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. നിലവിൽ വോഡഫോൺ ഐഡിയയുടെ 299, 449, 699 എന്നി മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലാണ് ഡബിൾ ഡേറ്റ ഓഫർ ലഭ്യമാക്കുന്നത്. പ്രതിദിനം 2 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്ന ഈ മൂന്നു പ്ലാനുകളിലും ഡബിൾ ഡേറ്റ ഓഫർ പ്രകാരം നാല് ജിബി ലഭിക്കും.

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്ലാനുകളിൽ ലഭ്യമാണ്. വി മൂവീസ് ആൻഡ് ടിവിയുടെ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 28 ദിവസമാണ് 299, 449 രൂപ പ്ലാനുകളുടെ കാലാവധി. എന്നാൽ 699 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ കാലാവധിയുണ്ട്.

ഈ പ്ലാനുകളെല്ലാം വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫറിനൊപ്പമാണ് വരുന്നത്. വി അടുത്തിടെ അവതരിപ്പിച്ച ഈ ഓഫറിൽ ഉപയോഗിക്കാത്ത ഡേറ്റ വാരാന്ത്യം വരെ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓഫറാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week