യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് : കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു.

ഡിസംബർ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി.

ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ രോഗം ഇന്നലെ രാത്രി മുതൽ അതീവ ഗുരുതരമായിതുടരുകയായിരുന്നു.

സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന “ഗെറ്റുഗദർ” സിനിമ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിനെ മഹാമാരി കൊണ്ടുപോയത്.

കോഴിക്കോട് ജില്ലയിലെ മടവൂർ ആണ് സ്വദേശം.
അച്ചൻ പത്മനാഭൻ നായർ (ലേറ്റ്), അമ്മ സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്.
വിവാഹിതനല്ല.

ശവസംസ്കാരം വൈകിട്ട് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കോഴിക്കോട്
മാവൂർറോഡ് സ്മശാനനത്തിൽ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News