KeralaNews

മുതിർന്ന മാധ്യമ പ്രവര്‍ത്തകൻ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു

കോട്ടയം: മെട്രൊ വാര്‍ത്ത ചീഫ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവര്‍ത്തകനുമായ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെ ഹീമോഗ്ലോബിൻ താഴ്ന്നതിനെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ’ എഡിറ്ററുമായിരുന്നു. എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. കെ സി സെബാസ്റ്റ്യന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button