25.9 C
Kottayam
Sunday, June 14, 2026

സംസ്കൃത സർവ്വകലാശാല: ബിരുദ പ്രോഗ്രാമുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പോഗ്രാം ആഗസ്റ്റ് എട്ടിനും ആരംഭിക്കും

Must read

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള ക്ലാസ്സുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുള്ള ക്ലാസ്സുകൾ ആഗസ്റ്റ് എട്ടിനും ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

- Advertisement -

ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള ശാരീരികക്ഷമത പരീക്ഷയും ഇൻ്റർവ്യൂവും ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടക്കും. ബി എഫ് എ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 16ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.

- Advertisement -

ആഗസ്റ്റ് 16, 17 തീയതികളിലാണ് ബി.എ.(സംഗീതം) പ്രോഗ്രാമിലേക്കുള്ള അഭിരുചി പരീക്ഷ കാലടി മുഖ്യ ക്യാമ്പസിൽ നടക്കുക. ബി എ (ഡാൻസ് – ഭരതനാട്യം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 22, 23 തിയതികളിലും ബി എ (ഡാൻസ് – മോഹിനിയാട്ടം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 23, 24 തിയതികളിൽ കാലടി മുഖ്യ ക്യാമ്പസിൽ നടക്കും. ആഗസ്റ്റ്അഭിരുചി പരീക്ഷകൾ ഓഫ്‌ലൈനായായിരിക്കും.

ആഗസ്റ്റ് 29ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി എ സംസ്കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), ബി എ (സംഗീതം, ഡാൻസ്), ബി എഫ് എ പ്രോഗ്രാമുകളിലേയ്ക്കുള്ള ഇൻറർവ്യൂ ആഗസ്റ്റ് 31ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.

- Advertisement -

മാർക്ക് ലിസ്റ്റ് അടക്കമുള്ള നിർദിഷ്ട രേഖകളുടെ പകർപ്പും ഓണലൈൻ അപേക്ഷയും പ്രിൻ്റൗട്ടും സഹിതം പ്രാദേശിക ക്യാമ്പസുകളിൽ അതത് ഡയറക്ടർമാർക്കും കാലടി മുഖ്യ ക്യാമ്പസിൽ അതത് വകുപ്പ് മേധാവികൾക്കും സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് ഒൻപതാണെന്ന് സർവ്വകലാശാല അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

Popular this week