ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു.

കൊച്ചി:ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം.

പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂർ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News