മിണ്ടാപ്രാണികളോട് വീണ്ടും കൊടുംക്രൂരത; കോട്ടയത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ചു

കോട്ടയം: സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും കൊടുംക്രൂരത. നായയെ വാഹനത്തില്‍ കെട്ടിവലിച്ചു. കോട്ടയം അയര്‍ക്കുന്നത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് നായയെ വാഹനത്തില്‍ കെട്ടിവലിച്ചത്. നായയെ വാഹനത്തില്‍ കെട്ടിവലിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അയര്‍ക്കുന്നം- ളാക്കാട്ടൂര്‍ റോഡിലെ തേലാമറ്റം എന്ന സ്ഥലത്ത് വച്ചാണ് നായയെ കെട്ടിവലിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്നവര്‍ സംഭവം കണ്ടിരുന്നു. വായനശാലയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായയെ കെട്ടിവലിക്കുകയാണെന്ന് വ്യക്തമായത്. മറ്റ് സ്ഥാപനങ്ങളിലെയും സിസി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

അതേസമയം കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാറോടിച്ചത് പ്രദേശവാസി അല്ലെന്നാണ് സൂചന. പ്രാദേശിക രാഷ്ട്രീയ നേതാക്കളും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News