KeralaNewsRECENT POSTS
സെന്‍കുമാറും സുഭാഷ് വാസുവും മനുഷ്യ ബോംബുകള്‍; ആഞ്ഞടിച്ച് വെള്ളാപ്പള്ളി
കോട്ടയം: ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണ് ഇരുവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരേയും നശിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് പറഞ്ഞു.
സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. ഏലയ്ക്കാകൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News