27.6 C
Kottayam
Thursday, June 4, 2026

തൃക്കാക്കരയില്‍ സഭയാണ് താരം; കേരളത്തില്‍ ലൗ ജിഹാദുണ്ട്, കടുപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍

Must read

ആലപ്പുഴ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഭയാണ് താരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ പിന്തുണ ആര്‍ക്കാണെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളല്ല താരം. സഭയാണ് താരം. സഭ അവിടെ തിളങ്ങി നില്‍ക്കുകയാണ്. പക്ഷേ ഈ ട്രെന്‍ഡ് മാറാം. കുറച്ച് ദിവസം കഴിഞ്ഞാല്‍ സഭയെ താഴെവെച്ച് സ്ഥാനാര്‍ത്ഥികളെ താരം ആക്കിയേക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു. ഇത് സൗഹൃദ സന്ദര്‍ശനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. അതിനെ തള്ളുന്നില്ല. കുടുംബത്തോടെ മത പരിവര്‍ത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എഎന്‍ രാധാകൃഷ്ണന്‍ കണിച്ചുകുളങ്ങരയിലെത്തിയാണ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും, വെള്ളാപ്പള്ളിയുടെ വീട് തനിക്ക് തറവാട് പോലെയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 20 ട്വന്റിയും ആപ്പും മത്സരിക്കാന്‍ ഇല്ലാത്തത് ഗുണം ചെയ്യും. ഭരണവിരുദ്ധ വികാരം നില്‍ക്കുന്നുണ്ട്. ത്രികോണ പോരാട്ടത്തില്‍ ഇത് ഗുണം ചെയ്യുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോര് ആരംഭിച്ച് കഴിഞ്ഞു. യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപന സമിതിക്ക് രൂപം നല്‍കി. വിലക്കയറ്റം പ്രധാന അജണ്ടയാണന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ചയാക്കും. തൃക്കാക്കരയില്‍ കെവി തോമസ് നിര്‍ണായക ഘടകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മണ്ഡലത്തില്‍ എഎപിക്കും ട്വന്റി ട്വന്റിക്കും സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത് ഒരു പ്രതിസന്ധിയേ അല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മിന് എന്നല്ല, ആര്‍ക്കും അതൊരു വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തിരഞ്ഞെടുപ്പും ആവര്‍ത്തനമല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയാണ് പ്രധാനം. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മത്സരിക്കുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ജനസമ്മതി വര്‍ധിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തകര്‍ച്ചയുടെ ആഴം തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും. കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികള്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയുമാണ്. ബാക്കി പാര്‍ട്ടികള്‍ രാഷ്ട്രീയ മേഖലയില്‍ പ്രസക്തരല്ല. എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമേ എംഎല്‍എമാര്‍ ഉള്ളൂ എന്നതാണ് വസ്തുതയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week