28.8 C
Kottayam
Thursday, June 4, 2026

ദിലീപുമായി വേർപിരിഞ്ഞ ശേഷം മീനാക്ഷിയെ മഞ്ജു കൂട്ടാതിരുന്നതാണോ? അമ്മയോട് മീനാക്ഷി പറഞ്ഞത്; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

Must read

കൊച്ചി; മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷി തന്നെയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നതെന്നും അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനലിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

‘മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന അമ്മയെയാണ്. അതേസമയം അവളുടെ അച്ഛൻ ലോകം മുഴുവൻ ആരാധിക്കുന്ന താരവും. അതുകൊണ്ട് തന്നെ അവളെ സംബന്ധിച്ച് അവളുടെ അച്ഛൻ തന്നെയാണ് ഹീറോ. ആഡംബരത്തിൽ ജീവിക്കുന്ന അച്ഛനൊപ്പം കഴിയാനായിരിക്കും കുഞ്ഞിന് തോന്നിക്കാണുക. ഒരുപക്ഷേ മഞ്ജു മുൻപേ അഭിനയിച്ചിരുന്നുവെങ്കിൽ മീനാക്ഷി ചിലപ്പോൾ അമ്മയ്ക്കൊപ്പം പോയെനെ’.

‘കുഞ്ഞുങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നേടി കൊടുക്കുന്നതാരാണോ അതാണ് അവരുടെ ഹീറോ. മീനാക്ഷിയെ മഞ്ജു കൂട്ടാതിരുന്നതല്ല. അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അത് തനിക്ക് അറിയാം. മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ല’.

‘കാവ്യ-ദിലീപ് പ്രണയമോ മഞ്ജുവായുമുള്ള പ്രശ്നങ്ങളോ ഒന്നും തന്നെ നടിയെ നറുറോഡിൽ ആക്രമിക്കാനുള്ള ന്യായീകരണമല്ല. ഒരു പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് നടു റോഡിൽ കാണിച്ചത്. എന്റെ ജീവിതം ഇങ്ങനെയാക്കി എന്ന് കരുതി ഒരു പെൺകുട്ടിയോട് ക്രൂരത കാണിക്കാമോ?’

- Advertisement -

‘ദിലീപ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ കാവ്യ അറിയാതെ ഒന്നും ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരുപക്ഷേ വീട്ടിലുള്ളവർ ഇക്കാര്യങ്ങൾ അറിഞ്ഞ് കാണില്ല. തന്റെ ജീവിതാഭിലാഷം നടപ്പാക്കാൻ വേണ്ടി രണ്ട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ച സ്ത്രീയോടുള്ള ദേഷ്യമാണ് തനിക്ക് കാവ്യയോട് ഉള്ളത്’.

- Advertisement -

‘ദിലീപ് സ്വന്തം കാര്യങ്ങൾ ഒന്നും തന്നെ എന്നോട് ഇതുവരെ സംസാരിച്ചിരുന്നില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും പല കാര്യങ്ങളും മഞ്ജുവിനോട് താൻ സംസാരിച്ചിട്ടുണ്ട്. അവർ സ്വകാര്യമായിട്ടാണ് പലതും പറഞ്ഞത്. അതുകൊണ്ട് തന്നെ അക്കാര്യങ്ങൾ തുറന്ന് പറയാൻ താൻ താത്പര്യപ്പെടുന്നില്ല’,ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം കാവ്യയുടെ വാശി തന്നെയായിരിക്കാം പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത തിരക്കഥാകൃത്ത് വിനു കിരിയത്തിന്റെ വാക്കുകൾ. വിനു പറഞ്ഞത് ഇങ്ങനെ-‘ മുതിർന്നതിന് ശേഷം താൻ ഡിസ്ട്രിബ്യൂഷനെടുത്ത കാറ്റത്തൊരു പെൺപൂവ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അന്ന് പാവായും ബ്ലസുമിട്ട് ഒരു പാവം കുട്ടിയായാണ് കാവ്യ തന്നെ കാണാൻ വന്നത്. എന്നാൽ അതിന് ശേഷം വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ വളർച്ച. അവർ ക്ക് പണവും പ്രശസ്തിയും ലഭിച്ചു. അതിന് ശേഷം താൻ എന്തോ ആണെന്ന തോന്നൽ കാവ്യയ്ക്ക് ഉണ്ടായിരുന്നു’.

‘മുൻപൊരിക്കൽ കാവ്യ വോട്ട് ചെയ്യാൻ പോയൊരു വിവാദം നമ്മളെല്ലാം കണ്ടതാണ്. പ്രധാനമന്ത്രി പോലും വോട്ട് ചെയ്യാൻ കാത്ത് നിന്ന നാട്ടിൽ അവർ എല്ലാവരും മറികടന്ന് പോയപ്പോൾ ഒരു യുവാവ് മാത്രമാണ് അതിനെ ചോദ്യം ചെയ്തത്. ഇത്തരത്തിൽ ഉള്ളൊരു സ്വഭാവം കാവ്യയ്ക്കുണ്ടോയെന്ന് സംശയമുണ്ട്. ദിലീപ് ഒരുപക്ഷേ ഇതിൽ പെട്ട് പോയതായിരിക്കാം. കാവ്യയുടെ വാശിയായിരിക്കാം എല്ലാത്തിനും കാരണം.

- Advertisement -

‘എത്ര കുടുംബങ്ങളാണ് തകർന്ന് പോയത്. എത്ര പേരുടെ ജീവിതമാണ് ഇല്ലാതായത്. സമൂഹം ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയാണ്.ഞങ്ങൾ താരങ്ങളാണ് ഞങ്ങൾക്ക് പണമുണ്ട്, ആരേയും എന്തും ചെയ്യാമെന്ന ആത്മവിശ്വാസമാണ് അവരെ നയിക്കുന്നത്’, വിനു കിരിയത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week