‘കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തു’; പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗം മാത്രമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വിഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണ്, കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തു. ഇപ്പോഴത്തെ പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ആരോപണങ്ങളെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. മന്ത്രിമാര്‍ ആരും തന്നെ പ്രതിക്ഷക്കൊത്ത് ഉയരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റ ആക്ഷേപം. പരിചയക്കുറവ് വലിയ ഘടകമാണെന്നും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം പ്രഗത്ഭകരായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News