ആലപ്പുഴ:എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മാതൃ യൂണിയന്റെ സെക്രട്ടറി എന്നതിനൊപ്പം.മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍,ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങി വെള്ളാപ്പള്ളിയുടെ ഏറ്റവും വ്ശ്വസ്തനും അടുപ്പക്കാരനുമായിരുന്ന കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍. എന്നാല്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉയര്‍ന്നിരിയ്ക്കുന്ന ഗരുതരമായ ആരോപണങ്ങള്‍ വെള്ളാപ്പള്ളിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നവയാണ്.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിയ്ക്കുന്ന മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളി തന്നെ കുടുക്കിയാല്‍ വീടിനുമുന്നില്‍ ഭാര്യയുമൊത്ത് വന്ന് ആത്മഹത്യ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് നല്‍കിയ കത്തില്‍ മഹേശന്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ട്. മൈക്രോഫിനാന്‍സ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.മൈക്രോ ഫിനാന്‍സ് തട്ടിപ്പുകമായി ബന്ധപ്പെട്ട് 21 കേസുകളില്‍ മഹേശന്‍ പ്രതിയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഈ മാസം ഒമ്പതിനാണ് മഹേശന്‍ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയത്. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കാനുണ്ടെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കില്‍ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യൂണിയന്‍ നേതാക്കള്‍ക്ക് ജീവന്‍ സമര്‍പ്പിക്കുന്നെന്നും മഹേശന്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.
അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് യൂണിയന്‍ ഭാരവാഹികള്‍ക്കും ഈ മാസം 14ന് മഹേശന്‍ കത്ത് നല്‍കിയിരുന്നു. മുപ്പതിലധികം പേജുള്ള കത്താണ് ഇത്. ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു മഹേശന്‍. നിസ്വാര്‍ത്ഥ സേവനം നടത്തിയിട്ടും തനിക്ക് നിരവധി കേസുകള്‍ ഉണ്ടായി. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം കൃത്യമായ കണക്കുകളോട് കൂടിയായിരുന്നു എന്നും കത്തിലുണ്ട്.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായ കെ കെ മഹേശനെ ഇന്ന് രാവിലെയാണ് യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ്, സ്‌കൂള്‍ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ മഹേശന്‍ ഉള്‍പ്പെട്ടിരുന്നു.