നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം,നാലുപേര്‍ അറസ്റ്റില്‍, ടിക് ടോക് താരവുമായുള്ള വിവാഹാലോചനയുടെ പേരില്‍ വീട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി

കൊച്ചി:വിവാഹാലോചനയുടെ പേരില്‍ പ്രശസ്തനടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാലു പേര്‍ കൊച്ചിയില്‍ പിടിയില്‍.വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂര്‍ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്‌റഫ് (52) എന്നിവരാണ് പിടിയിലായത്.

കാസര്‍ഗോഡു സ്വദേശിയാ ടിക് ടോക് താരത്തിന് ഷംനയെ ആലോചിയ്ക്കാമെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിന്റെ വീട്ടില്‍ എത്തിയത്.

നടിയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി.തുടര്‍ന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പല തവണ ഇവര്‍ ഫോണിലൂടെ നടിയെ വിളിച്ചു അടുപ്പം സ്ഥാപിയ്ക്കുകയും ചെയ്തു. ഇതിനിടെയിലാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

ആവശ്യപ്പെട്ട രീതിയില്‍ പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് സംഘം ഷംനയ്ക്ക് മുന്നറിയിപ്പ് നല്‍കി. വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അന്‍വര്‍ അലിയാണ് ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നത്. പ്രതികളുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഏറിയതോടെ നടിയുടെ അമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി സമാന സ്വഭാമുള്ള നിരവധി പരാതികള്‍ പ്രതികള്‍ക്കെതിരെ നിലവിലുണ്ട്.അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News