ലോക്ക് ഡൗണില്‍ വാഹനം പുറത്തിറക്കാന്‍ ചെയ്യേണ്ടതിങ്ങനെ,സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ അനാവശ്യമായി പുറത്തിറക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ കാരണം അറിയിച്ച് പൊലീസില്‍ നിന്ന് പാസ് വാങ്ങിയാലേ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനാവു.

സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പൊലീസിന് നല്‍കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃകയും പൊലീസ് പുറത്തിറക്കി. വാഹനത്തിന്റെ നമ്പറും, യാത്രക്കാരുടെ പേര് വിവരവങ്ങളും യാത്രയുടെ ഉദ്ദേശവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം.

തെറ്റായ വിവരങ്ങള്‍ നല്‍കി പുറത്തിറങ്ങി കറങ്ങിനടന്നാല്‍ പിടിവീഴും. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോ, ടാക്‌സി,യൂബര്‍ തുടങ്ങിയവ നിരത്തില്‍ ഓടുമെങ്കിലും അവശ്യ സര്‍വ്വീസിന് മാത്രമേ ഉപയോഗിക്കാവൂ എന്നു പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News