മുംബൈ: ഇന്ത്യയില്‍ കോവിഡ് മരണം ഉയരുന്നു. കോവിഡ് ബാധിച്ച് ഇന്ന് 35 വയസുകാരന്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 11 ആയി. കസ്തൂര്‍ബ ആശുപത്രിയില്‍ 35 വയസുകാരന്‍ ചികിത്സയിലായിരുന്നു. യുഎഇയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാള്‍. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നു.
ഗുജറാത്തിലും, മണിപ്പുരിലും, മഹാരാഷ്ട്രയിലും, കര്‍ണാടകയിലും, പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്താകമാനം 12 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിതരായ 511 പേരില്‍ 36 പേര്‍ രോഗമുക്തി നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

