വീരപ്പന്റെ കഥ വെബ് സീരിസാവുന്നു, ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ സംരംഭം

പ്രശസ്ത സിനിമാ നിര്‍മാണ കമ്ബനിയായ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് വെബ് സീരീസിലേക്ക് കടക്കുന്നു. കമ്ബനി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീരപ്പനെ കുറിച്ചുള്ള കഥ പറഞ്ഞാണ് തുടക്കം.

ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ കുമാര്‍ വീരപ്പനെ കുറിച്ചെഴുതിയ ‘ചെയ്സിംഗ് ദി ബ്രിഗണ്ട്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബ്സീരീസ് ഒരുക്കുന്നത്. ഇതിനുള്ള കോപ്പി റൈറ്റ് ഇ ഫോര്‍ എനമ്‍റര്‍ടൈന്‍മെന്റ് അദ്ദേഹത്തില്‍ നിന്ന് നേടിയിട്ടുണ്ടെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News