‘മദ്യപിക്കുന്നത് അത്ര വലിയ കുറ്റമാണോ?’ ട്രോളന്മാര്‍ക്ക് മറുപടിയുമായി വീണ നന്ദകുമാര്‍

കെട്ട്യോണ് എന്റെ മാലാഖ എന്ന അസിഫ് അലി ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടിയാണ് വീണ നന്ദകുമാര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന താരം തനി നാടന്‍ പെണ്‍കുട്ടിയായി ആസിഫ് അലിയുടെ ഭാര്യയായി ചിത്രത്തില്‍ വളരെ തന്മയത്വത്തോടെ തന്നെ അഭിനയിച്ചു. സെന്തില്‍രാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ കടംകഥയായിരുന്നു വീണയുടെ ആദ്യ ചിത്രം. വിനയ് ഫോര്‍ട്, ജോജു ജോര്‍ജ് എന്നിവരായിരുന്നു നായകന്‍മാര്‍. ആദ്യ ചിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാം വരവ് വീണ ഗംഭീരമാക്കി. അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്ന രീതി വീണയ്ക്ക് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ സമ്പാദിച്ച് നല്‍കി. രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ വീണ പങ്കുവച്ചത് ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് വീണ.

‘മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയറടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്‍ ചിന്തിക്കുക’ വീണ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News