Home-bannerKeralaNews
ബജറ്റിന്റെ തുടക്കത്തിലും ഒടുക്കത്തിലും പൗരത്വ നിയമത്തെ വിമര്‍ശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചതും അവസാനിപ്പിച്ചതും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്. രണ്ടാം സ്വാതന്ത്ര്യസമരമാണ് നടക്കുന്നതെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പരാമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ച് സമരം നടത്തിയത് രാജ്യത്തിന് ആവേശം പകര്‍ന്നു. സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലാണ്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധത്തിന് രംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് അദ്ദേഹം ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News