ഞങ്ങൾ പിരിഞ്ഞു, എന്നാൽ മകന് വേണ്ടി; ഒടുവിൽ എല്ലാ സത്യങ്ങളും വെളിപ്പെടുത്തി നടി വീണയുടെ ഭർത്താവിൻറെ തുറന്ന് പറച്ചിൽ

കൊച്ചി:വീണ നായർ എന്ന നടിയെ പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ്‌ബോസിലൂടെയാണ്. താരത്തിനു നിരവധി ആരാധകർ ഉണ്ടെങ്കിലും വിമർശകരും അതുപോലെ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ വളരെയേറെ സജീവമായ വീണ നായർ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വീണയുടെ ഭർത്താവ് അമാനെയും മകൻ അമ്പാടിയെയും നമുക്ക് അറിയാം.ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങിപോയപ്പോൾ ചില ഗോസിപ്പുകൾ വീണയെ തേടിയെത്തി. വീണ നായർ വിവാഹ മോചിതയായി എന്ന വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ ഫോളോ അപ്പ്‌ സ്റ്റോറികളായി വന്നു കൊണ്ടിരുന്നത്.

ആരാധകർ അത് വിശ്വസിക്കാൻ തയ്യാറായില്ല. വിവാഹ മോചിതയായോ അല്ലയോ എന്ന ചോദ്യങ്ങൾ ഇരുവരെയും തേടിയെത്തി. എന്നാൽ ആരാധകരുടെ ചോദ്യത്തിന് ഇവർ മറുപടി നൽകിയില്ല.വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ മധുര പ്രതികാരം എന്ന പോലെ വീണ നായർ ഒരു വീഡിയോയുമായി എത്തി. തന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. താലിയും സിന്ദൂരവും അണിഞ്ഞു ചിരിച്ചു കൊണ്ട് നടക്കുകയായിരുന്നു താരം. Always happy എന്നായിരുന്നു വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തത്. പിന്നീട് ഫ്ലവഴ്സ് ഒരു കോടിയിൽ അതിഥി ആയി എത്തിയപ്പോൾ വീണ നായർ തന്നെ ഇതിന് ഔദ്യോഗികമായി മറുപടി പറഞ്ഞു.

താൻ വിവാഹ മോചിതയായിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്. എല്ലാവരെയും പോലെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ  ഉണ്ട്. അത്രയേ ഉള്ളൂ. സോഷ്യൽ മീഡിയ ആൾക്കാരുടെ വായടപ്പിക്കാൻ തനിക്ക് താല്പര്യമില്ല. എന്നായിരുന്നു താരം പറഞ്ഞത്. അതിനു ശേഷം തന്റെയും ഭർത്താവ് അമന്റെയും മകൻ അമ്പാടിയുടെയും ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ഡേ ആണ് എന്ന് പറഞ്ഞ് താരം ചില ചിത്രങ്ങൾ പങ്കുവെച്ചു. സ്കൂൾ യൂണിഫോമിൽ ചെസ്സ് നമ്പർ കുത്തി നിൽക്കുന്ന മകന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. മകന്റെ കൂടെ സന്തോഷത്തോടെ നിൽക്കുന്ന വീണയെയും ഭർത്താവിനെയും കണ്ടപ്പോൾ ആരാധകർക്ക് ആശ്വാസമായി. എങ്കിലും ഗോസിപ്പുക്കാർ അതൊന്നും വിശ്വസിച്ചില്ല എന്നതാണ് സത്യം.ഇപ്പോഴിതാ ഈ ഗോസിപ്പുകൾ അവസാനിപ്പിക്കാൻ വേണ്ടി സത്യാവസ്ഥയുമായി വീണയുടെ ഭർത്താവ് അമാൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News