മുറിവ് കരിയും മുന്നേ വീണ്ടും പാമ്പുകളുടെ തോഴനായി വാവ സുരേഷ്; ഇന്ന് പിടികൂടിയത് മൂര്‍ഖനെ

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ നിന്നറങ്ങി മണിക്കൂറുകള്‍ തികയുന്നതിന് മുന്നേ വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തത്തില്‍ സജീവമായി. പാമ്പുകടിയേറ്റ് ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങിയ വാവ സുരേഷ് തിരുവനന്തപുരം അരുവികരായിക്ക് അടുത്തുനിന്ന് ഇന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.

ഫേസ്ബുക്കിലൂടെ വാവ സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടിയപ്പോഴാണ് സുരേഷിന് പാമ്പുകടിയേറ്റത്. തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചായാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News