ഞാനൊരു കൊലക്കേസ് പ്രതിയല്ല, ദയവായി എന്റെ പേര് പ്രസിദ്ധീകരിക്കൂ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കണ്ണൂര്‍: ഞാനൊരു കൊലക്കേസ് പ്രതിയല്ല, എന്റെ പോരാട്ടം പെണ്‍മക്കളുള്ള ഓരോ അമ്മമാര്‍ക്കും വേണ്ടിയാണ്, ദയവായി മാധ്യമങ്ങള്‍ എന്റെ പേര് പ്രസിദ്ധീകരിക്കൂ എന്ന അഭ്യര്‍ഥനയുമായി ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് ഇനിയും മടിക്കരുതെന്ന് അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയില്‍ നിന്നു മൂന്ന് ഉറപ്പ് കിട്ടിയിരുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും, ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടാലും അതിനൊപ്പം നില്‍ക്കും എന്നിവയായിരുന്നു അവ. ഈ മൂന്ന് ഉറപ്പും നടപ്പാക്കപ്പെടാത്തതിനാലാണ് മത്സരിക്കാനിറങ്ങിയത്.

ഇടതുസര്‍ക്കാരിനെ തുടക്കം മുതല്‍ വിശ്വസിച്ചിരുന്നു. ഞാന്‍ സി.പി.എമ്മിന് വോട്ട് ചെയ്തിരുന്ന ആളാണ്. വി.എസ്. അച്യുതാനന്ദന്റെ സഹായംതേടി, പിണറായിയെ ചെന്നുകണ്ടു പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് നീതികിട്ടുന്നില്ല എന്ന് മനസിലാവുന്നില്ല – അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News