24.6 C
Kottayam
Friday, June 5, 2026

മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വിലക്കിഴിവുമായി ആമസോൺ

Must read

മുംബൈ:മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ ഡിവൈസുകൾക്ക്  ആമസോൺ  സ്മാർട്ട്ഫോൺ അപ്ഗ്രേഡ് സെയിലിൽ ഓഫറുകൾ ലഭിക്കും. 40 ശതമാനം വരെ കിഴിവുകളാണ് ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്റുകളുടെ ഏറ്റവും ജനപ്രീതി നേടിയ ഡിവൈസുകൾക്കാണ് മികച്ച ഓഫറുകൾ നൽകുന്നത്.

ആമസോൺ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സിൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാവുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
29,990 രൂപ വിലയുള്ള ഓപ്പോ എഫ്19 പ്രോ+ 5ജി സ്മാർട്ട്ഫോൺ ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയസ് സെയിലിലൂടെ 25,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിൽ സമയത്ത് നിങ്ങൾക്ക് 4,000 രൂപയാണ് ലാഭിക്കാൻ സാധിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 13 ശതമാനമാണ്

സാംസങിന്റെ ജനപ്രീയ എ സീരിസിലെ എ32 എന്ന ഡിവൈസിന് 24,999 രൂപയാണ് വില വരുന്നത് ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസ് 21,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 12 ശതമാനമാണ്.

23,990 രൂപ വിലയുള്ള ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ നിങ്ങൾക്ക് 21,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് ലാഭിക്കാവുന്നത് 2,500 രൂപയാണ്. ഇത് ഡിവൈസിന്റെ വിലയുടെ 10 ശതമാനമാണ്.
ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന മറ്റൊരു വിവോ ഡിവൈസാണ് വിവോ വി20. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 27,990 രൂപയാണ്.

- Advertisement -

ഡിവൈസ് ആമസോൺ സെയിൽ സമയത്ത് വാങ്ങുന്നവർക്ക് 22,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 5,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 18 ശതമാനമാണ്.
ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ വിവോ വി20 എസ്ഇ സ്മാർട്ട്ഫോണും മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം.

- Advertisement -

ഈ ഡിവൈസിന്റെ യഥാർത്ഥ വില 24,990 രൂപയാണ്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 19,990 രൂപയ്ക്ക് സ്വന്തമാക്കാം. 5,000 രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 20 ശതമാനമാണ്.

20,999 രൂപ വിലയുള്ള ഓപ്പോ എഫ്17 സ്മാർട്ട്ഫോൺ ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഇപ്പോൾ 16,580 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് 4,419 രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്. ഇത് ഡിവൈസിന്റെ യഥാർത്ഥ വിലയുടെ 21 ശതമാനമാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week