വാളയാര്‍ കേസ് കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പോലും പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ല,എങ്ങിനെ പ്രതികള്‍ക്ക് ശിക്ഷ കിട്ടും,നിര്‍ണായക വെളിപ്പെടുത്തല്‍
പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ട സംഭവത്തില്‍ വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ പോലും മൂന്നാം പ്രതി പ്രദീപിനെതിരെ മൊഴി കൊടുത്തിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍.പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനും കേസില്‍ പ്രതികളെ സഹായിച്ചെന്ന് ആരോപണ വിധേയനുമായ എന്‍.രാജേഷിന്റേതാണ് വെളിപ്പെടുത്തല്‍.രാജേഷിനെ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു.
കേസിലെ മൂന്നാം പ്രതിയുടെ അഭിഭാഷകനായിരുന്ന താന്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും മുമ്പ് വക്കാലത്ത് ഒഴാവായിരുന്നു.കൊലപാതകം നടന്ന സമയത്തോ അന്വേഷണ ഘട്ടത്തിലോ ഒന്നും കേസുമായി ബന്ധപ്പെട്ടിരുന്നില്ല.പ്രദീപ് ജയിലില്‍ കഴിയവെ കാന്‍സര്‍ രോഗബാധിതനായിരുന്നു. ഈ ഘട്ടത്തിലാണ് വക്കാലത്തേറ്റത്. ഈ സമയത്തുതന്നെയാണ് ശിശുക്ഷേമസമിതി ചെയര്‍മാനാവാന്‍ അപേക്ഷ നല്‍കി. നിയമനം ലഭിച്ചതോടെ വക്കാലത്ത് ഒഴിയുകയും ചെയ്തു.
കേസിലെ മൂന്നാം പ്രതി പ്രദീപിനെതിരെ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പോലും മൊഴി നല്‍കിയിട്ടില്ല. പിന്നെ എങ്ങിനെയാണ് ശിക്ഷ ലഭിയ്ക്കുന്നത്.നിലവിലെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും രാജേഷ് ആരോപിയ്ക്കുന്നു.
തന്റെ ജൂനിയര്‍ ആയ ആളാണ് പ്രോസിക്യൂട്ടറായി കേസ് കൈകാര്യം ചെയ്തതെന്ന വാദവും രാജേഷ് തള്ളുന്നു.12 വര്‍ഷം മുമ്പാണ് ഈ അഭിഭാഷകന്‍ തന്റെ ജൂനിയറായിരുന്നത്. ഇപ്പോള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്നയാളാണ് അഭിഭാഷകനെന്നും രാജേഷ് വ്യക്തമാക്കുന്നു.