തിരുവനന്തപുരം: സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥനയ്ക്കിടെ കുട്ടികളുടെ വിരലില്‍ നിന്ന് രക്തം ചിന്തിച്ച് ‘സത്യം’ എന്നെഴുതിച്ചതായുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് സ്വമേധയാ കേസെടുത്തു. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ സഭയുടെ അഖില മലങ്കര സഭ സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥന കൂട്ടായ്മയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പള്ളി തര്‍ക്കത്തിന്റെ പേരില്‍ വിളിച്ചു കൂട്ടിയ പ്രതിഷേധ കൂട്ടായ്മയില്‍ ചില കുട്ടികള്‍ സൂചിമുന കുത്തി വിരലില്‍ മുറിവുണ്ടാക്കി പൊടിഞ്ഞ ചോര കൊണ്ട് സത്യം എന്ന് പേപ്പറില്‍ എഴുതുകയായിരുന്നു എന്നാണ് വാര്‍ത്ത.
സമാധാനപരമായി സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും കുട്ടികള്‍ക്ക് അവകാശം ഉണ്ടെങ്കിലും മൈനര്‍ ആയ കുട്ടികള്‍ ഇതിന്റെ ഭാഗമായി ചോര ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവര്‍ ആണെങ്കില്‍ നടപടി സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി, ജില്ല കളക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News