24 C
Kottayam
Thursday, June 4, 2026

ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുഴുവന്‍ നിരാശ! വൈക്കം വിജയലക്ഷ്മിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍

Must read

മലയാളത്തിന്റെ സ്വന്തം ഗായികയാണ് വൈക്കം വിജയലക്ഷ്മി. തെന്നിന്ത്യയിലടക്കം നിരവധി ഗാനങ്ങളാണ് വൈക്കം വിജയലക്ഷ്മി ആരാധകര്‍ക്ക് സമ്മാനിച്ചത്. ഗായിക തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അനൂപുമായുള്ള വൈക്കം വിജയലക്ഷ്മിയുടെ വിവാഹമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഗായികയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്.

വളരെ വിഷാദകരമായ പോസ്റ്റുകളാണ് വൈക്കം വിജയലക്ഷ്മിയുടെ പേജില്‍ വരുന്നത്. ”കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല” എന്നുള്ള ഒരു പിക്ച്ചര്‍ കോട്ട് ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തണമെന്നാണ് ആരാധകര്‍ പറയുന്നു.

”സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം” എന്ന മറ്റൊരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പേജ് കൈകാര്യം ചെയ്യുന്നവര്‍ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍ പങ്കിടുന്നത് എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആരാധകരുടെ ഈ ആശങ്കകള്‍ക്കൊന്നും തന്നെ ഗായിക മറുപടി നല്‍കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week