കൊല്ലം: അന്‍പതോളം കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍. അമ്പലപ്പുഴ സ്വദേശിയായ വിനീത് മോഷ്ടിച്ച കാറില്‍ യാത്ര ചെയ്യവെ ചടയമംഗലത്ത് വച്ചാണ് പിടിയിലായത്.
കിളിമാനൂരിലെ പെട്രോള്‍ പമ്പില്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം മോഷ്ടിച്ച കാറില്‍ രക്ഷപെടുന്നതിനിടെ കൊല്ലത്ത് വച്ച് സിറ്റി പോലീസ് കമ്മീഷണര്‍ നിയോഗിച്ച പ്രത്യേക സംഘം ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്.
നേരത്തെ, എറണാകുളം റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത വിനീതിനെ പെരുമ്പാവൂരിലെ കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട വിനീതിനെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. പെരുമ്പാവൂരില്‍ നിന്നും വിനീതിനൊപ്പം രക്ഷപെട്ട മിഷേല്‍ എന്നയാളെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News