നൃത്തം ചെയ്ത് ബസ് ഓടിച്ചു; ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ് ദ‍ൃശ്യങ്ങൾ പുറത്ത്

കൊല്ലം:വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോജോ പത്രോസ് അപകടകരമാം വിധത്തിൽ നേരത്തേയും ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡ്രൈവിങ് സീറ്റിൽനിന്ന് എഴുന്നേറ്റ് ചെരിഞ്ഞുനിന്ന് ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം വെക്കുന്നതും ദൃശ്യത്തിലുണ്ട്.റ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ ജോജോയെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലത്തുവെച്ച് ചവറ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഊട്ടിയിലേക്ക് വിനോദയാത്ര പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽവെച്ച് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിൽ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News