ഇഷ്ട താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ

കൊച്ചി:ലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവും നവ്യ നടത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ തന്റെ കൊച്ചു വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ജീവിതത്തിലും സ്ക്രീനിലുമായി തന്റെ ഇഷ്ടം കവർന്ന പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതിന്റെ സന്തോഷമാണ് നവ്യ നായർ പങ്കിടുന്നത്. രൺബീർ കപൂർ, പ്രഭു, ജയറാം- പാർവതി, മാധവൻ, നാഗാർജുന, സ്നേഹ- പ്രസന്ന തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങളെല്ലാം.

വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. നവ്യയുടെ ശക്തമായ കഥാപാത്രമായിരുന്നു ഒരുത്തീയിലേത്. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News