25.5 C
Kottayam
Friday, June 5, 2026

വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ? മെഡിക്കല്‍ സംഘം നല്‍കുന്ന ഉത്തരം ഇതാണ്

Must read

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വാക്‌സിനെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകള്‍. എന്നാല്‍ വാക്സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ വാക്സിന്‍ എടുക്കുന്നതിന് മുന്‍പും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ ചില പഠനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം, തുടര്‍ച്ചയായി അമിത അളവില്‍ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല വാക്സിന്‍ എടുക്കുന്ന സമയത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള മദ്യപാനം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്.

ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ഇഹെം മെസൗദി പറയുന്നു. ഒരു ഡ്രിങ്ക് എന്നു പറഞ്ഞാല്‍ 355 മില്ലീ ലിറ്റര്‍ ബിയര്‍ അല്ലെങ്കില്‍ 150 മില്ലി ലീറ്റര്‍ വൈന്‍ അല്ലെങ്കില്‍ 230 മില്ലി ലിറ്റര്‍ മാള്‍ട്ടില്‍ നിന്നും ഉണ്ടാക്കുന്ന മദ്യം എന്നിങ്ങനെയാണ്. മൊത്തം മദ്യത്തില്‍ 40 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണെങ്കില്‍ 44 മില്ലി ലിറ്ററില്‍ കൂടുതല്‍ ഒരു ദിവസം കഴിക്കരുത്.

ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന വിദേശമദ്യങ്ങളില്‍ ഏറിയ പങ്കും ഈ വിഭാഗത്തില്‍ പെടുന്നവയാണ്. നിയന്ത്രിത അളവില്‍ മാത്രം കഴിക്കുന്ന വ്യക്തിയാണെങ്കില്‍, വാക്സിന്‍ എടുക്കുന്ന സമയത്തെ മദ്യപാനം ദോഷം ചെയ്യില്ല എന്നും ഇവര്‍ പറയുന്നു. ദിവസേനയുള്ള മദ്യപാനം നിങ്ങളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ പാടെ തകര്‍ക്കും. മാത്രമല്ല, ജലദോഷം, ഫ്ളൂ, അതുപോലുള്ള മറ്റു അണുബാധകള്‍ എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

- Advertisement -

ഇതിനു പ്രധാന കാരണം, അമിതമായ അളവിലുള്ള ആല്‍ക്കഹോള്‍ ശരീരത്തെ സംരക്ഷിക്കുന്ന ചില നല്ല ബാക്ടീരിയകളെ തുരത്തും എന്നതാണ്. വാക്സിന്റെ രണ്ടാം ഡോസും കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച്ച സമയമെടുക്കും ആന്റിബോഡികള്‍ പൂര്‍ണ്ണമായും രൂപപ്പെടാന്‍. ഇതിനിടയില്‍ ഒരു ദിവസം അമിതമായി മദ്യപിച്ചാല്‍ ആന്റിബോഡികള്‍ രൂപം കൊള്ളുന്ന പ്രക്രിയ വൈകിയേക്കും.

- Advertisement -

കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്. അമിതമായി മദ്യം നല്‍കിയ കുരങ്ങുകളില്‍ ആന്റിബോഡികള്‍ വളരുന്നില്ലായിരുന്നു. അതേസമയം, മിതമായ രീതിയില്‍ മദ്യപിച്ച കുരങ്ങന്മാരില്‍ കാര്‍ഡിയോവാസ്‌കുലാര്‍ ആരോഗ്യം വര്‍ദ്ധിക്കുകയും ആന്റിബോഡികള്‍ സുഗമമായി രൂപപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week