ഒടുവിൽ നീതിയുടെ കിരണം,മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി:കാപ്പാ ചുമത്തി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റാൻ നിർദ്ദേശം.ചികിത്സയ്ക്ക് ശേഷം ബന്ധപ്പെട്ട കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്നും സുപ്രീം കോടതി.

ഉത്തർപ്രദേശ് സർക്കാറിന്‍റെ ശക്തമായ എതിർപ്പ് തള്ളിയാണ് ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നിർദേശം നൽകിയത്.ഡൽഹി എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് കോടതി നിർദേശം. ഈ രണ്ട് ആശുപത്രികളിൽ കിടക്ക അടക്കമുള്ള സൗകര്യമില്ലെങ്കിൽ ചികിത്സാ സൗകര്യമുള്ള ഡൽഹിയിലെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടു.

നിലവിൽ മഥുരയിലെ ജയിലിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുമായി തുടരുകയായി അദ്ദേഹം.പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങൾ കാപ്പനുണ്ടെന്ന യു.പി സർക്കാറിന്‍റെ വൈദ്യപരിശോധനാ റിപ്പോർട്ടും കോടതി പരിഗണിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News