News

‘ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങള്‍’; പരിഹാസവുമായി വി.ടി ബല്‍റാം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി ചുമതലയില്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയായി എ വിജയരാഘവന്‍ സ്ഥാനമേല്‍ക്കുന്നതിനെ പരിഹസിച്ച് വി.ടി ബല്‍റാം.

”ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങള്‍,” എന്ന് വി.ടി ബല്‍റാം എം.എല്‍.എ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റിനോടൊപ്പം എ വിജയരാഘവന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്നാണ് സി.പി.ഐ.എം വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. 2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker