കുടുംബത്തിന് അയാളെ പൂര്‍ണ വിശ്വാസമായിരിന്നു; പതിനെട്ടാം വയസില്‍ ആള്‍ദൈവത്തില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അനുപ്രിയ
പതിനെട്ടാം വയസില്‍ ആള്‍ദൈവത്തില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനുപ്രിയ ഗോയങ്ക. തന്റെ കുടുംബം മുഴുവനും അയാളെ വിശ്വസിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് അയാളില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് താരം പറയുന്നത്.
ബോബി ഡിയോള്‍ കേന്ദ്ര കഥാപാത്രമായ ‘ആശ്രമം’ വെബ് സീരിസില്‍ പ്രധാന വേഷത്തിലെത്തുന്ന താരമാണ് അനുപ്രിയ. ആള്‍ദൈവുമായി ബന്ധപ്പെട്ട കഥയാണ് സീരിസ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ആള്‍ ദൈവവുമായി ബന്ധപ്പെട്ട് മോശമായ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് അനുപ്രിയ വ്യക്തമാക്കിയത്.
അച്ഛന്‍ വലിയ വിശ്വാസിയായിരുന്നു. ആത്മീയ ആചാര്യന്‍മാരിലായിരുന്നു അദ്ദേഹത്തിന് വിശ്വാസം. അത് അച്ഛന്‍, ഭര്‍ത്താവ് എന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും അദ്ദേഹത്തെ അത് പിന്നോട്ടടിപ്പിച്ചു. ആത്മീയ ആചാര്യനെ കുടുംബത്തിന് മുഴുവനും വിശ്വാസമായിരുന്നു. അന്ന് തനിക്ക് 17-18 വയസായിരുന്നു.
കൂടിക്കാഴ്ചകളില്‍ നിന്നും കുഴപ്പമുണ്ട് എന്ന സൂചനകള്‍ തനിക്ക് ലഭിച്ചിരുന്നു. ആ സംഭവത്തോടെ താന്‍ സ്വയം സംശയിച്ചു തുടങ്ങി. ജീവിതത്തിലെ മോശം അനുഭവങ്ങളില്‍ ഒന്നായിരുന്നു അത് എന്ന് അനുപ്രിയ വ്യക്തമാക്കി. ഡിഷ്യൂം, പദ്മാവത്, ടൈഗര്‍ സിന്ധാ ഹെ, വാര്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരമാണ് അനുപ്രിയ.