രാജവെമ്പാലയേക്കാർ വലിയ വിഷ ജന്തുക്കള്‍, ആർ.എസ്.എസിൻ്റെ തനിക്കൊണം ഇതൊക്കെ, ആഞ്ഞടിച്ച് വി.ടി.ബൽറാം

തിരുവനന്തപുരം: മൃ​ഗശാല ജീവനക്കാരന്‍ അര്‍ഷാദ് രാജവെമ്പാല കടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ വിദ്വേഷ കമന്റ് ഇട്ടതിനെതിരെ കോണ്‍​ഗ്രസ് നേതാവ് വി.ടി. ബല്‍റാം. വാര്‍ത്തക്ക് താഴെ സംഘികളുടെ കമന്റ് നോക്കുക. രാജവെമ്പാലയേക്കാർ വലിയ വിഷ ജന്തുക്കള്‍, ഉളുപ്പില്ലാത്ത ജന്‍മമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്ത് മൃഗശാല ജീവനക്കാരന്‍ അര്‍ഷാദ്, കൂടുവൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. ആദരാഞ്ജലികള്‍.വാര്‍ത്തക്ക് താഴെ സംഘികളുടെ കമന്റ് നോക്കുക. രാജവെമ്പാലയേക്കാൾ വലിയ വിഷ ജന്തുക്കള്‍.

ആര്‍എസ്‌എസിന്റെ തനിക്കൊണം എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്. ഉളുപ്പില്ലാത്ത നശിച്ച വര്‍ഗം.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അര്‍ഷാദ് കൂടു വൃത്തിയാക്കുന്നതിനിടയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ചത്. കേരളത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. ബംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന നാഗ,​ നീലു,​ കാര്‍ത്തിക് എന്നീ മൂന്നുരാജവെമ്പാലകളാണ് ഇപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലുള്ളത്. ഒറ്റയ്ക്ക് ഒരു കൂട്ടില്‍ കഴിയുന്ന കാര്‍ത്തിക് എന്ന ആണ്‍ രാജവെമ്പാലയാണ് അര്‍ഷാദിനെ കടിച്ചത്. കടിയേറ്റ് അരമണിക്കൂര്‍ കഴിഞ്ഞാണ് മറ്റ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മരിച്ച അ‍ര്‍ഷാദ് വര്‍ഷങ്ങളായി മൃശാലയിഷ പാമ്പുകളെ പരിചരിക്കുന്ന ജീവനക്കാരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News